HOME
DETAILS
MAL
കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ചു
backup
December 09 2016 | 08:12 AM
ന്യൂഡല്‍ഹി: ഒപ്പം താസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് ഭാഗമാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച 45കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അസ്തകുഞ്ജ് പാര്‍ക്ക് സ്വദേശിയായ ബല്‍റാമിനെയാണ് പൊലിസ് അറസ്റ്റ്് ചെയതത്.
ഇയാള്‍ക്കൊപ്പം എട്ടു വര്‍ഷമായി താമസിച്ചിരുന്ന 43 കാരിയായ അനാര്‍ക്കലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. അനാര്‍ക്കലി തമിഴ്നാട് സ്വദേശിയാണ്. അനാര്‍ക്കലിക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
ഡിസംബര്‍ രണ്ടിന് അനാര്‍ക്കലിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രണ്ട് ഭാഗങ്ങളാക്കി വ്യത്യസ്ഥയിടങ്ങളിലെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."