HOME
DETAILS
MAL
കുപ്പുദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച
backup
December 09 2016 | 09:12 AM
കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസുമായുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവായ കുപ്പുദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച. അനുവദിക്കില്ലെന്ന നിലപാടുമായി ബി.ജെ.പി-ശിവസേന പ്രവര്‍ത്തകര്‍ പൊറ്റമ്മല്‍-കുതിരവട്ടം റോഡില്‍ കുത്തിയിരിക്കുകയാണ്. മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍, പൊതുദര്‍ശനത്തിന് അനുവദിക്കില്ലെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നിലപാട്.
പൊതുദര്‍ശനത്തിന് വയ്ക്കാതെ നേരിട്ട് സംസ്കരിക്കണമെന്ന് പൊലിസും നിര്‍ദേശിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് വര്‍ഗീസ് സ്മാരക ബുക്സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വച്ച് കോഴിക്കോട് തന്നെ സംസ്കരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."