പ്രതിപക്ഷ എം.എല്‍.എമാര്‍ ചവറ് വാരാനുള്ളവരല്ല: കെ. മുരളീധരന് എം.എല്‍.എ
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇന്ന് വൈകീട്ട് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തന്നെ ഒഴിവാക്കിതിനെതിരേ കെ.മുരളീധരന് രംഗത്ത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രതിപക്ഷ എം.എല്‍.എമാരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് തെറ്റാണ്. പരിപാടിയുടെ നോട്ടീസില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍, തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. നോട്ടീസില്‍ തന്റെ പേരുള്ളത് പ്രോട്ടോകോള്‍ തെറ്റിച്ചാണ്. ഇതു കാണുമ്പോള്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ചവറ് വാരാന്‍ മാത്രമുള്ളവരാണോ എന്നും അദ്ദേഹം ചോദിച്ചു. തന്നെ ഔദ്യോഗികമായി ക്ഷണിക്കാത്തത് കൊണ്ട് തന്നെ താന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി.
വൈകീട്ട് ആറിന് തലസ്ഥാന നഗരിയിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് വിശിഷ്ടാതിഥിയായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."