മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു.അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ത്യാഗിയുടെ സഹോദരന് ജൂലി ത്യാഗി, അഭിഭാഷകൻ ഗൗതം കൈതാൻ എന്നിവരേയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും
നിരവധി തവണ ചോദ്യം ചെയ്ത ശേഷമായിരുന്നു ത്യാഗിയെ അറസ്റ്റ് ചെയ്തത്. വി.വി.ഐ.പി ഹെലിക്കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും കോഴ കൈമാറിയെന്നാണ് കേസ്.
കരാര്‍ സ്വന്തമാക്കാന്‍ അഗസ്റ്റ വെസ്റ്റലാന്റ് കമ്പനിയെ ത്യാഗി സഹായിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അഗസ്റ്റ വെസ്റ്റലാന്റ് ഇറ്റാലിയന്‍ ഹെലികോപ്ടര്‍ കമ്പനിയാണ്.
3600 കോടിയുടേതായിരുന്നു അഗസ്റ്റ വെസ്റ്റലാന്റ് ഹെലിക്കോപ്ടര്‍ ഇടപാട്.
രാജ്യത്ത് ഏതെങ്കിലും സേനയുടെ മേധാവി ഇതുപോലെ ഒരിടപാടില്‍ പ്രതിസ്ഥാനത്തു വരുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമാണ്. യു.പി.എ. സര്‍ക്കാറിന്റെ കാലത്താണ് വിവാദമായ ഹെലിക്കോപ്റ്റര്‍ ഇടപാട് നടന്നത്.
2005 ഡിസംബര്‍ 31 മുതല്‍ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി കോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്.
ഇത്തരം കോപ്റ്ററുകള്‍ക്ക് 6,000 മീറ്റര്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവു ചെയ്തു 4,500 മീറ്റര്‍ മതി എന്നു കുറച്ചതു ത്യാഗിയാണ്. ഈ ഇളവു വരുത്തിയതു കാരണമാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിനു കരാറില്‍ പങ്കെടുക്കാന്‍ യോഗ്യത കൈവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."