അനധികൃത തേയിലപ്പാക്കറ്റ്; ഹെല്‍ത്ത് അധികൃതര്‍ പരിശോധന നടത്തി
പേരൂര്‍ക്കട: അനധികൃത തേയിലപ്പാക്കറ്റ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് അധികൃതര്‍ കടയില്‍ പരിശോധന നടത്തി.
നെട്ടയം സോണല്‍ ഓഫീസിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ചായക്കടയിലായിരുന്നു പരിശോധന. രജിസ്‌ട്രേഷനോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റുരേഖകളോ ഇല്ലാതെയാണ് തേയിലപ്പാക്കറ്റ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് അധികൃതര്‍ പരിശോധന നടത്തിയത്. തോപ്പുമുക്കില്‍ നിന്നാണ് തേയിലപ്പാക്കറ്റുകള്‍ കൊണ്ടുവരുന്നതെന്നാണ് കടയുടമ ഹെല്‍ത്ത് അധികൃതരെ അറിയിച്ചിട്ടുള്ളത്.
അനധികൃത തേയിലപ്പാക്കറ്റ് ഉപയോഗിച്ചുള്ള ചായനിര്‍മ്മാണം നിര്‍ത്തിയതിനാല്‍ ഹെല്‍ത്ത് അധികൃതര്‍ കടയുടമയ്‌ക്കെതിരേ നടപടിയെടുത്തിട്ടില്ല. തേയിലനിര്‍മ്മാണം നടക്കുന്നുവെന്നു പറയുന്ന തോപ്പുമുക്കില്‍ ഇന്നു പരിശോധന നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."