ഇന്റര്‍വ്യൂ 21ന്
കൊല്ലം: ജില്ലയിലെ കോംപ്രിഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി വള്ളിക്കാവ്, മുഖത്തല എന്നിവിടങ്ങളില്‍
തുടങ്ങിയ പകല്‍ വീടുകളിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ 21ന് നടക്കും.
ഓക്യൂപേഷണല്‍ തെറാപ്പിസ്റ്റ്സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ രാവിലെ ഒന്‍പതിന് നടക്കും. യോഗ്യത അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒക്യൂപേഷണല്‍ തെറാപ്പിയില്‍ ബിരുദം, ഡിപ്ലോമ കൂടാതെ ഒരു വര്‍ഷത്തെ ട്രെയിനിംഗ് ജയിച്ചിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. അല്ലെങ്കില്‍ എം.എസ്.സബ്ല്യൂ വിത്ത് മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന്റെ പ്രത്യേക പേപ്പറും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറായി രണ്ട് വര്‍ഷത്തല്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും.
ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ രാവിലെ 11ന് നടക്കും. മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവര്‍ക്ക് പങ്കെടുക്കാം. മാനസിക ആരോഗ്യകേന്ദ്രങ്ങളില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ജില്ലാ ടി ബി സെന്ററിലെ എന്‍ എച്ച് എം ഓഫീസില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."