ഇരട്ടകുളങ്ങരയില്‍ മഞ്ഞപിത്തം പടരുന്നു; കുട്ടികളടക്കം 8 പേര്‍ ചികിത്സയില്‍
മഞ്ഞപിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത ഈ മേഖലയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ്
വടക്കാഞ്ചേരി: നഗരസഭയിലെ ഇരട്ട കുളങ്ങരയില്‍ മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്നു. സ്ത്രീകളും, കുട്ടികളുമടക്കം എട്ടോളം പേര്‍ക്ക് ഇതിനകം തന്നെ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രണ്ടാംക്ലാസ് വിദ്യാര്‍ഥിയും അമ്മയും തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സതേടി. പ്രദേശത്തെ ഒരു വീട്ടിലേക്ക് വിരുന്നെത്തിയ നിലമ്പൂര്‍ സ്വദേശിനിക്കും അസുഖം പിടിപ്പെട്ടു. ഇവര്‍ വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആറ് പേര്‍ അടാട്ടുള്ള പാരമ്പര്യ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അസുഖം പടര്‍ന്ന് പിടിക്കുമെന്ന ഭയാശങ്കയിലാണ് ജനങ്ങള്‍.
മഞ്ഞപിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത ഈ മേഖലയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഉത്സവ പറമ്പുകളില്‍ കച്ചവടത്തിന് പോകുന്നവരാണ് മേഖലയില്‍ അസുഖമെത്തിച്ചതെന്നാണ് നിഗമനം. രോഗം പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കിണറുകളിലും, ജലാശയങ്ങളിലും ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കി. അസുഖം വരാതിരിക്കാനുള്ള മുന്‍കരുതലുകളും കൈ കൊണ്ടിട്ടുണ്ട്. ബോധവല്‍കരണ ക്ലാസുകളും നടത്തും. ജനങ്ങള്‍ ആശങ്കപെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."