കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന്
തൃശൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്‌സ് അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം മനുഷ്യാവകാശദിനമായ ഇന്ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷയിലും സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലും മികവുതെളിയിച്ച ഭിന്നശേഷി കുട്ടികള്‍ക്കുള്ള അനുമോദനവും അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ സംഗമവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും. 'സങ്കലിത വിദ്യാഭ്യാസത്തിന്റെ സമകാലീന പ്രസക്തി' എന്ന വിഷയത്തില്‍ തൃശൂര്‍ ഗവ. മാനസികാരോഗ്യകേന്ദ്രം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.വി. സുബ്രഹ്്മണ്യന്‍ ചര്‍ച്ചനയിക്കും. ഭിന്നശേഷിയുള്ള കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികള്‍ 12.30ന് സിനിമാതാരം ഡോ. സ്വാതി നാരായണന്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. കെആര്‍ടിഎഫ് സംസ്ഥാന സെക്രട്ടറി സഗീഷ് ഗോവിന്ദന്‍, റിസോഴ്‌സ് അധ്യാപകരായ സെറീന മുഹമ്മദ്, തനൂജ ബീഗം, സിമി സത്യന്‍, പി.വി. സാലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."