സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാന്‍ തീരുമാനമായി
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ താല്‍ക്കാലികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നല്‍കാന്‍ തീരുമാനമായി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, സയുക്ത സമരസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ജലസേചന വകുപ്പ് എക്‌സിക്യു്ട്ടീവ് എന്‍ജിനീയര്‍ ശിവദാസനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. വര്‍ധിപ്പിച്ച കൂലി മുന്‍കാല പ്രാബല്യത്തോടെ നല്‍കും. ഒപ്പം കുടിശ്ശികയുള്ള ഉത്സവബത്തയും നല്‍കും. തൊഴിലാളികളെ വെട്ടിക്കുറച്ച നടപടിയും അധികൃതര്‍ പിന്‍വലിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ അടിസ്ഥാന വേതനം നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഡിസംബര്‍ ഒന്നിന് ജലസേചന വകുപ്പ് എക്‌സിക്യു്ട്ടീവ് എന്‍ജിനീയറുടെ ഓഫിസിനു മുന്നില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷം തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു. ബാച്ചായി തിരിച്ച് ഓരോ ദിവസവും 106 തൊഴിലാളികളെയാണ് ഉദ്യാനത്തിനകത്തു ജോലിക്കായി എടുത്തിരുന്നത്. ഇത് 70 ആക്കി വെട്ടിക്കുറക്കുകയായിരുന്നുവെന്നു തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളെ വെട്ടിക്കുറച്ചതോടെ ഡിസംബര്‍ ഏഴിന് വീണ്ടും തൊഴിലാളികള്‍ പ്രവേശനകവാടം ഉപരോധിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ച് എക്‌സിക്യു്ട്ടീവ് എഞ്ചിനീയറുമായി ഒന്‍പതിന് ചര്‍ച്ച നടത്താമെന്ന ജലസേചന വകുപ്പധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
ജലസേചനവകുപ്പ് എക്‌സിക്യു്ട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ സംയുക്ത സമരസമിതി കണ്‍വീനര്‍ ആര്‍. ആറുമുഖന്‍, ചെയര്‍മാന്‍ എസ്. ശിവകുമാര്‍, മനോജ് ചീങ്ങന്നൂര്‍ (ഐ. എന്‍. ടി. യു. സി), സി.ആര്‍. ഷാജി (സി. പി. എം), പി. സുന്ദരന്‍ (സി. പി. ഐ), ഗ്രാമപഞ്ചായത്തം ഗങ്ങളായ സി. ശശികുമാര്‍, എ. തോമസ്, സജിത ബാബു, കെ. ശിവരാജേഷ് (കെ.ടി.യു.സി), കെ. ബഷീര്‍ (ജെ. ടി.യു.സി), എം.എം. ഹമീദ് ( മുസ്‌ലിം ലീഗ്), കൃഷ്ണദാസ് ( ബി.എം. എസ്) ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."