പാലക്കാട് സി.പി.എം ബി.ജെ.പി ഓഫിസുകള്‍ക്ക് നേരെ ബോംബേറ്
പാലക്കാട്: ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫിസിനു നേരെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ പെട്രോള്‍ ബോംബെറിഞ്ഞു. പുലര്‍ച്ചെ 2.30ടെയാണ് പാലക്കാട് ഹരിക്കാര സ്ട്രീറ്റിലുള്ള ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസിനു നേരെ അക്രമമുണ്ടായത്. ബി.ജെ.പി ഓഫിസിലെ കണ്ണാടി ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു. മുഖംമൂടി ധരിച്ച ബൈക്കുകളിലെത്തിയ പത്തോളം വരുന്ന അക്രമികളാണ് മദ്യകുപ്പികളില്‍ പെട്രോള്‍ നിറച്ച് തിരിയിട്ട് കത്തിച്ച് ഓഫിസിന്റെ പലഭാഗങ്ങളിലേക്ക് എറിയുകയായിരുന്നു.
പാര്‍ട്ടി ഓഫിസിലെ ജനലുകള്‍ തകരുകയും, തറയിലും, ചുമരിലും സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അക്രമം ബി.ജെ.പി ഓഫിസിനു നേരെ ഉണ്ടായിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി ശ്രീനിവാസ, ഡിവൈ.എസ്.പി മുഹമ്മദ് കാസിം ഉള്പ്പെടെയുള്ളപോലീസ് സംഘം സ്ഥലത്തെത്തി. ഓഫിസില്‍നിന്നും ബോംബ് അവശിഷ്ടങ്ങളും മറ്റും പൊലിസ് അന്വേഷണത്തിനായി കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയും, മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസിന്റെ കാറിനു നേരെയും പെട്രോള്‍ ബോംബെറിഞ്ഞതില്നിന്നും രക്ഷപ്പെടാനാണ് ബി.ജെ.പി ഓഫിസിന് നേരെ ബോംബെറിഞ്ഞുവെന്ന പരാതിയെന്ന് സി.പി.എമ്മും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."