അധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സമാന തസ്തികയിലുള്ളവര്‍ക്ക് സ്ഥലം മാറ്റത്തിന് ഓണ്‍ലൈന്‍ മുഖേന ഡിസംബര്‍ 14ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
പ്രധാനാധ്യാപകര്‍ പട്ടിക നല്‍കണം
പാലക്കാട്: മണ്ണാര്‍ക്കാട് സബ് ട്രഷറിയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ 2015-16 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡ് ഡിസംബര്‍ 13ന് രാവിലെ 11ന് തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂളില്‍ വിതരണം ചെയ്യും. പ്രധാനധ്യാപകര്‍ സ്റ്റാഫ് ലിസ്റ്റ് സഹിതം കൃത്യസമയത്ത് എത്തണമെന്ന് പ്രൊവിഡന്റ് ഫണ്ട് ഓഫിസര്‍ അറിയിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നെന്മാറ: ഗവ. ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 15 രാവിലെ 11ന് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 04923 241010.
ഓറിയന്റേഷന്‍
ക്ലാസ് ഇന്ന്
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പ്ലസ് വണ്‍ ഓപ്പണ്‍ വിദ്യാര്‍ഥികള്‍ക്കുളള ഓറിയന്റേഷന്‍ ക്ലാസ് 10ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."