ഹരിത കേരളം: വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്കോഫിസില്‍ പുനരുദ്ധരിച്ച മഴവെള്ള സംഭരണി, പരിസരം വൃത്തിയാക്കല്‍, ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി, കിണര്‍ അണുവിമുക്തമാക്കല്‍ എന്നീ പ്രവര്‍ത്തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് ഡെലിവറി ഏജന്റുമാര്‍, പ്രേരക്മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഉദ്ഘാടന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ് സ്വാഗതം ആശംസിച്ചു. ശ്രീദേവി ജയന്‍, ടി.കെ രാജേന്ദ്രന്‍, ഭാസ്‌ക്കരന്‍ മുടക്കാലില്‍, വി.കെ രാജു, ഷീല ശശിധരന്‍, ലീനമ്മ ഉദയകുമാര്‍, മായാ ഷാജി, കെ.എസ് ഷിബു, സന്ധ്യാമോള്‍ സുനില്‍, കെ.എന്‍ നടേശന്‍ എന്നീ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി ഉഷ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."