HOME
DETAILS

ഷെയ്ക്ക് പി.ഹാരിസിന്റെ തോല്‍വിയെ ചൊല്ലി വിവാദം

  
backup
May 22 2016 | 00:05 AM

%e0%b4%b7%e0%b5%86%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ജി.സുധാകരനോട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷെയ്ക്ക് പി.ഹാരിസിന്റെ ദയനീയ പരാജയത്തെ ചൊല്ലി അമ്പലപ്പുഴയിലെ കോണ്‍ഗ്രസില്‍ വിവാദം.പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാലുവാരിയെന്ന ആരോപണവുമായി യൂത്ത്‌കോണ്‍ഗ്രസാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇതില്‍ ഷേയ്ക്കിന്റെ തോല്‍വിയില്‍ മനം മടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. ' വളരണം ഈ പാര തുടരണം ഈ അടിച്ചു മാറ്റല്‍ ' എന്ന പോസ്റ്റില്‍ പ്രാദേശികമായി ഷേക്കിനെ കാലുവാരിയവര്‍ക്കെതിരേ ഒരു യുവനേതാവിന്റെ പോസ്റ്റ് വൈറലായി.
അതേ സമയം ഷെയ്ക്ക് പി ഹാരിസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. അമ്പലപ്പുഴയിലെ ഒരു പ്രമുഖ നേതാവിന്റെ ആശിര്‍വാദത്തോടെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിക്കെതിരേ പരസ്യമായി പ്രകടനവും നടത്തി.
എന്നാല്‍ ആലപ്പുഴ എം.പി കെ.സി വേണുഗോപാലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ഷെയ്ക്കിന് വേണ്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. അതേ സമയം പ്രാദേശിക നേതൃത്വമാണ് ജെ.ഡി.യു സ്ഥാനാര്‍ഥിയെ കാലുവാരിയെന്നാണ് ആക്ഷേപം.
ജി.സുധാകരനെതിരേ വിജയം പ്രതീക്ഷിച്ച് പ്രചാരണങ്ങള്‍ വളരെ ശക്തമായിരുന്നു.മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സജീവമായി ഷേയ്ക്കിന് വേണ്ടി പ്രവര്‍ത്തിച്ചു.അതേ സമയം ഫലം വന്നപ്പോള്‍ ജി.സുധാകരന്റെ ഭൂരിപക്ഷം കൂടി.ഇത് മുന്നണിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാദേശിക നേതൃത്വത്തിനെതിരേ രംഗത്ത് വന്നതോടെ കാലുവാരിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിലര്‍.
2011 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വ്യക്തമായ മേധാവിത്തം പുലര്‍ത്തിയ പലസ്ഥലങ്ങളിലും ഷെയ്ക്കിന് ഇക്കുറി വോട് ലഭിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .
ഇത്തരക്കാര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. അതേ സമയം ജെ.ഡി.യുവിലെ ചിലരും സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago