വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കും
ഹരിപ്പാട്: സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ മാതൃകാവിദ്യാലയം പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിലെ 7 സ്‌കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചേപ്പാട് പഞ്ചായത്തിലെ ചേപ്പാട് എല്‍.പി.സ്‌കൂള്‍ (കൊട്ടാരം സ്‌കൂള്‍), പള്ളിപ്പാട് പഞ്ചായത്തിലെ നടുവട്ടം ഗവ.എല്‍.പി.എസ്, ചെറുതന പഞ്ചായത്തിലെ ആയാപറമ്പ് ഗവ.ന്യു.യു.പി.എസ്, ഹരിപ്പാട് നഗരസഭയിലെ ഹരിപ്പാട് ഗവ.യു.പി.എസ് (മലയാളം സ്‌കൂള്‍) , ആറാട്ടുപുഴ പഞ്ചായത്തിലെ ആറാട്ടുപുഴ മംഗലം എല്‍.പി.എസ് , തൃക്കുപ്പുഴ പഞ്ചായത്തിലെ തൃക്കുപ്പുഴ ഗവ.എല്‍.പി.എസ്, മുതുകുളം പഞ്ചായത്തിലെ കൊട്ടാരം ഗവ.എല്‍.പി.ജി.എസ്. എന്നീ സ്‌കൂളുകളിലാണ് ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനായി മേല്‍ പറഞ്ഞ സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതം വിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."