HOME
DETAILS
MAL
മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു
backup
December 09 2016 | 21:12 PM
നെടുമ്പാശ്ശേരി: കുന്നുകര ടി.ഒ അബ്ദുല്ല മെമ്മോറിയല്‍ എം.ഇ.എസ് കോളജില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
അഴിമതി വിരുദ്ധ പ്രതിജ്ഞയും നടത്തി. കോളജ് മാനേജ്മെന്റ് സെക്രട്ടറി കെ.എം ലിയാഖത്ത് അലിഖാന് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചെയര്മാന് ടി.എ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. പി.ഡി ജോണി അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാഷണല്‍ സര്‍വ്വീസ് സ്കീം ഓഫിസര്‍മാര്‍, കോളജ് യൂനിയന്‍ ഭാരവാഹികള്‍, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."