കോട്ടയം ജില്ലയിലെ എം.എല്‍.എമാര്‍ അറിയാന്‍...
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെയും തോല്‍വിയുടെ കണക്കെടുപ്പിന്റെയും ആരവങ്ങളും തലപുകക്കലുകള്‍ക്കും ഇനി വിരാമം.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് നാടിന് വേണ്ടി ചെയ്യാനുള്ള കാര്യങ്ങളാണ് ജനപ്രതിനിധികള്‍ക്ക് മുന്നില്‍. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുള്ള വി.ഐ.പി ജില്ലയായിരുന്നു കോട്ടയം. യു.ഡി.എഫ് ആധിപത്യമുള്ള ജില്ലക്ക് കഴിഞ്ഞ വര്‍ഷം ഭരണമുണ്ടായിരുന്നത് ഏറെഗുണം ചെയ്തിരുന്നു. ഇത്തവണ അധികാരത്തിലേറുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് പിന്തുണക്കാര്‍ ജില്ലയില്‍ നിന്ന് രണ്ടു പേരേ ഉളളൂ.
ഏതായാലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പാക്കിയതു പോലുള്ള വികസനം കോട്ടയത്തേക്ക് എത്തിക്കുക എളുപ്പമാവില്ല. എന്നാലും ഇഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികളായാല്‍ അവര്‍ക്ക് മുന്നില്‍ തടസങ്ങളുണ്ടാവില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ നടപ്പാക്കിയതും തുടക്കമിട്ടതുമായ പദ്ധതികള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ട്ടനിടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടാവും. അത് തിരുത്തി വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെയുള്ള സമീപനമുണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പുതിയ എം.എല്‍.എമാര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ ചെയ്ത് തീര്‍ക്കാന്‍ അനവധിയുണ്ട് പ്രവൃത്തികള്‍. അവയില്‍ ജനതാല്‍പര്യം കണക്കിലെടുത്ത് പ്രധാനമായും നടപ്പിലാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിനിധികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുകയാണിവിടെ...
ചങ്ങനാശേരി
ടൂറിസം, കുടിവെള്ള പ്രശ്‌നം, ആരോഗ്യ മേഖല, ഗതാഗതം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയായിരിക്കണം അടുത്ത അഞ്ചുവര്‍ഷത്തെ മണ്ഡലത്തിലെ ഭരണം.
ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി പഞ്ചായത്ത്, പായിപ്പാട് എന്നിവടങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം
കുരട്ടിമലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കണം. (പഴയ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല)
കുറിച്ചി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ വികസനം സമയബന്ധിതമായി നടപ്പാക്കണം
മണ്ഡലത്തിലെ നവോദയ വിദ്യാലയത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം
അഞ്ചുവിളക്കിന്റെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതി പ്രാബല്യത്തില്‍ വരുത്തണം
കോട്ടയം
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആകാശ നടപ്പാത നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കുകയെന്നതാണ് പ്രധാന ആവശ്യം.
ചിങ്ങവനം സ്‌പോര്‍ട്ട് കോളജും നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കണം
ചിങ്ങവനത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ വേണ്ടി കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കുക.
ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ബൈപ്പാസ് ചിങ്ങവനം വരെ നീട്ടുക.
കോട്ടയം നഗരത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഓവര്‍ ബ്രിഡ്ജ് പ്രാബല്യത്തില്‍ വരുത്തുക.
മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുക.
കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന തോടുകളുടെ സംരക്ഷണം നടപ്പാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുക.
കോട്ടയത്തെ വ്യവസായ ഹബ്ബാക്കുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുക.
ഏറ്റുമാനൂര്‍
ടൗണിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇതിനായി നഗരത്തില്‍ റിങ്‌റോഡുകള്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുക.
നിവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യമായ ഏറ്റുമാനൂര്‍ താലൂക്ക് സ്ഥാപിക്കുക.
മണര്‍കാട് -ഏറ്റുമാനൂര്‍ ബൈപ്പാസ് പൂര്‍ത്തീകരിക്കുക.
ഏറ്റുമാനൂരില്‍ മിനി സിവില്‍സ്റ്റേഷന്‍ നടപ്പാക്കുക
പട്ടര്‍മഠം ജലവിതരണ പദ്ധതിയുടെ പ്രയോജനം ഏറ്റുമാനൂരിലേക്കും എത്തിക്കുക
കാഞ്ഞിരപ്പള്ളി
പ്രധാനമായും മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക
വെള്ളാവൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക.
മണ്ഡലത്തിന്റെ വികസനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ കൊണ്ടുവരിക.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുക.
കാഞ്ഞിരപ്പള്ളി ബൈപ്പാസ് യാഥാര്‍ഥ്യമാക്കുക.
പൂഞ്ഞാര്‍
എരുമേലിയിലെ വലിയതോട്, കൊച്ചുതോട് തുടങ്ങിയ ജസസ്രോതസുകള്‍ സംരക്ഷിക്കുവാനുള്ള പദ്ധതിക്ക് മുന്‍തൂക്കം നല്‍കണം.
എരുമേലിയുടെ പ്രധാന പ്രശ്‌നമായ മാലിന്യ നിക്ഷേപം പരിഹരിക്കുവാനുള്ള പദ്ധതികള്‍ അതിവേഗം നടപ്പാക്കുക. ഇതിനായി മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റുകള്‍ അനുവദിക്കുക.
മീനച്ചിലാര്‍, എരുമേലി കൊച്ചുതോട്, വലിയതോട് എന്നിവയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി സ്വീകരിച്ച് നടപ്പാക്കുക.
വ്യവസായ പാര്‍ക്ക് പോലുള്ള വ്യവസായം വളര്‍ച്ചക്കാവശ്യമായ പദ്ധതികള്‍ കൊണ്ടുവരിക.
കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പദ്ധതികള്‍ നടപ്പാക്കുക.
മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വാകരിക്കുക.
ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കുക.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുക
കടുത്തുരുത്തി
മണ്ഡലത്തില്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ച മിഷന്‍ 2020 പൂര്‍ണമായും പൂര്‍ത്തീകരിക്കുക.
മേഖലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കുന്ന പദ്ധതികള്‍ പ്രബല്യത്തിലാക്കുക.
ഉള്‍നാടന്‍ ടൂറിസം മികച്ച രീതിയില്‍ ആരംഭിക്കുക.
ഗ്രാമീണ റോഡുവികസനം പൂര്‍ണമായും നടപ്പാക്കുക.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ പദ്ധതി നടപ്പാക്കുക.
വൈക്കം
താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൈക്കം-വെച്ചൂര്‍ റോഡ് വികസനവും ബോട്ടുജെട്ടിയുടെ നവീകരണവും പ്രാധാന്യമര്‍ഹിക്കുന്നു.
കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കുക.
നേരെകടവ് പാലം നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കുക.
വൈക്കം മഹാദേവ ക്ഷേത്രത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതി ആവിഷ്‌കരിക്കുക.
മണ്ഡലത്തിന്റെ വികസനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ കൊണ്ടുവരിക.
തലയോലപ്പറമ്പ് ബസ് ടെര്‍മിനല്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുക
വൈക്കം പാര്‍ക്ക് നവീകരണം നടപ്പിലാക്കുക
കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുക
പുതുപ്പള്ളി
തകര്‍ന്ന ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുക.
ഇനിയും കുടിവള്ളമെത്താത്ത കുന്നുംപുറം, ആശാരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക.
പാലാ
അരുണാപുരം മിനി ഡാമിന്റെ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാക്കുക.
ഗതാഗതക്കുരുക്കിന് പരിഹാരമേകുന്ന ടൗണ്‍ റിംഗ് റോഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക.
പാലാ-ഈരാറ്റുപേട്ട റോഡിന് സമാനമായി നിര്‍മിക്കുന്ന മുത്തോലി-ഭരണങ്ങാനം റോഡിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഏറ്റുമാനുര്‍-പാലാ റോഡില്‍ നഗരസഭാ പ്രദേശത്ത് പുലിയന്നൂര്‍ മുതല്‍ തൊടുപുഴ റോഡില്‍ കിഴതടിയൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന പാരലല്‍ റോഡിന്റെ നിര്‍മാണം നിയമപരമായ തടസങ്ങള്‍ ഒഴിവാക്കി അതിവേഗം പൂര്‍ത്തിയാക്കുക.
വണ്‍വേ സംവിധാനം നടപ്പാക്കിയിരിക്കുന്ന നഗരത്തിലെ റിവര്‍വ്യൂ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുക.
കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പദ്ധതികള്‍ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."