ഹജ്ജ്: അപേക്ഷ വിതരണം ജനുവരി രണ്ട് മുതല്‍, ആദ്യ വിമാനം ജൂലൈ 25 ന്
കൊണ്ടോട്ടി: 2017 ലെ ഹജ്ജ് തീര്‍ഥാടനത്തിന്റെ ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. തീര്‍ഥാടനത്തിന്റെ പ്രഖ്യാപനം മുതല്‍ മടക്ക വിമാന സര്‍വിസുകള്‍ വരെയുള്ള 31 കാര്യങ്ങളും അവയുടെ തിയതിയും ഉള്‍പ്പെടുത്തിയാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും ആക്ഷന്‍ പ്ലാന്‍ കൈമാറിയിട്ടുണ്ട്.
തീര്‍ഥാടകരുടെ മക്കയിലെ താമസ സൗകര്യം കണ്ടെത്താനായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തന്നെ കേന്ദ്ര സംഘം സഊദിയിലേക്ക് പോകും. മദീനയിലെ താമസ സൗകര്യം കണ്ടെത്തുന്നതിന് ഫെബ്രുവരിയിലാണ് സംഘം വീണ്ടും പോവുക. ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 15നുണ്ടാകും. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ ജനുവരി രണ്ടു മുതല്‍ 24 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മാര്‍ച്ച് ഒന്നുമുതല്‍ എട്ട് വരെയുള്ള തിയതിക്കുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നടത്തണം.
ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചിത തിയതി പിന്നീട് അറിയിക്കും. തീര്‍ഥാടകരെ സഹായിക്കുന്ന ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21,22,23 തിയതികളില്‍ മുംബൈയില്‍ നടക്കും.
മാര്‍ച്ച് അവസാനത്തില്‍ ഹജ്ജ് സര്‍വിസ് നടത്തുന്നതിനുള്ള വിമാന കമ്പനികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. മാര്‍ച്ച് 22നുള്ളില്‍ ഹജ്ജിനുളള ആദ്യഗഡു പണം അടച്ചിരിക്കണം. പാസ്പോര്‍ട്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പണമടച്ചതിന്റെ പേയിങ് സ്ലിപ്പ് എന്നിവ ഏപ്രില്‍ 14 നകം സമര്‍പ്പിക്കണം.
തീര്‍ഥാടകരുടെ കൂടെ പോകുന്ന ഹജ്ജ് വളണ്ടിയര്‍മാരുടെ യോഗം ഏപ്രില്‍ അവസാന വാരം മുംബൈയില്‍ നടക്കും. ഹജ്ജ് ആദ്യ ക്വാട്ട ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കും. വിമാന ഷെഡ്യൂള്‍ ജൂണ്‍ 27ന് പ്രസിദ്ധീകരിക്കും.
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 26ന് അവസാനിക്കുന്ന രീതിയിലാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മടക്ക സര്‍വിസ് സെപ്റ്റംബര്‍ നാലിന് ആരംഭിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, സഊദി ഹജ്ജ് കോണ്‍സുലേറ്റ് എന്നീ കേന്ദ്രങ്ങളാണ് ഹജ്ജ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
രജിസ്ട്രേഷന് നടത്തണം
കോഴിക്കോട്: 17ന് പാലക്കാട് നടക്കുന്ന എം.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ 400 പേര് കേരളത്തില്‍ നിന്നു പങ്കെടുക്കും. കൗണ്‍സിലര്‍മാര്‍ ജില്ലാ കമ്മിറ്റികള്‍ മുേഖന ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം.പി നവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."