ഉന്നത വിദ്യാഭ്യാസനിലവാര സംരക്ഷണം: വ്യവസ്ഥകളില്‍ മാറ്റം അനുവദിക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി : ഉന്നത വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കാനുള്ള വ്യവസ്ഥകളില്‍ സര്‍വകലാശാലകള്‍ മാറ്റം വരുത്തുന്ന് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ ഓരോ സെമസ്റ്ററിലും നിശ്ചിത ക്രെഡിറ്റ് നേടിയിരിക്കണമെന്ന ഓര്‍ഡിനന്‍സാണ് സര്‍വകലാശാല നടപ്പാക്കിയത്. എന്നാല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കിയ ശേഷം ബി.ടെക് കോഴ്സുകളിലെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനുള്ള നിശ്ചിത ക്രെഡിറ്റില്‍ ഇളവനുവദിച്ചു കഴിഞ്ഞ ജൂലായ് 30 ന് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി. ഇതിനെതിരേയുള്ള ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഓര്‍ഡിനന്‍സില്‍ ഇളവു വേണമെന്നും സര്‍വകലാശാല ബോധിപ്പിച്ചു. ഈ വാദം കണക്കിലെടുത്ത് ഇത്തവണ ഇളവ് അനുവദിക്കുകയാണെന്നും ഇതു ആവര്‍ത്തിക്കരുതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഓര്‍ഡിനന്‍സ് ശരിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."