HOME
DETAILS
MAL
മാസ്റ്റര്‍ കിച്ച ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
backup
December 09 2016 | 21:12 PM
കൊച്ചി: കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരന് ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഡബിള്‍ ഹോഴ്സ് സ്നാക്സ് ശ്രേണിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായി. മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വിനോദ് മഞ്ഞില, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിഗ് സുനില്‍ പി. കൃഷ്ണന് എന്നിവര്‍ ഔദ്യോഗികമായി അറിയിച്ചു.
രുചികരമായ വിഭവങ്ങളുമായി യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുകയും ആറാം വയസില്‍ തന്റെ സ്വന്തം പേരില്‍ കിച്ചാ ട്യൂബെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്ത കിച്ച, അമേരിക്കയിലെ എലന്‍ ഷോയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പരിപാടി അവതരിപ്പിച്ച് ലോകം മുഴുവന്‍ ശ്രദ്ധനേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."