'പ്ലാസ്റ്റിക് ഹോളിഡെ'ആചരിച്ചു
കൊച്ചി: കൊച്ചിയെ പ്ലാസ്റ്റിക്ക് വിമുക്ത നഗരമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലൂരില്‍ (65ാം ഡിവിഷന്) പ്ലാസ്റ്റിക് ഹോളിഡെ ആചരിച്ചു.
കുടുംബശ്രീ വനിതകളുടെ ഒരു സംയുക്ത സംരംഭമായ ''നോണ്‍-വോവണ്‍'' ബാഗ് വ്യപാര വ്യവസായി പ്രതിനിധിക്ക് കൈമാറി മേയര്‍ സൗമിനി ജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നഗരത്തില്‍ പ്ലാസ്റ്റിക് കാരി ബാഗിന് പകരം ''നോണ്‍-വോവണ്‍'' ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക എന്ന ഒരു ഉദ്ദേശലക്ഷ്യം കൂടി ഈ ചടങ്ങിന് ഉണ്ടായിരുന്നു.
മേയര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗ്രേസി ജോസഫ്, ഡിവിഷണ് കൗണ്‍സിലര്‍ എം.ജെ അരിസ്റ്റോട്ടില്‍, വ്യാപാര ഏകൊപന സമിതി പ്രസിഡന്റ് ടി.കെ മൂസ, വ്യാപാര സമിതി പ്രസിഡന്റ് സുരേഷ് ബാബു, എ.ഡി.എസ് ചെയര്‍പേഴ്സണ്‍ വാഹിദ സിദ്ദിക്ക്, റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ദേവകി അന്തര്‍ജനം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."