സൈന്യത്തിനെതിരേയുള്ള ആരോപണം: മമതയ്ക്കു കത്തെഴുതി പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: സൈന്യത്തിനെതിരേയുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ആഴത്തില്‍ വേദനിപ്പിച്ചെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മമതയ്ക്ക് അയച്ച കത്തിലാണു പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണു കത്തെഴുതേണ്ടതെന്നു കേന്ദ്രമന്ത്രിക്കറിയില്ലെന്നു മമതയും തിരിച്ചടിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സൈന്യത്തിനു നേരെ ആരോപണം ഉന്നയിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും പരീക്കര്‍ കത്തില്‍ പറയുന്നു.
ടോള്‍ ബൂത്തുകളിലെ സൈന്യത്തിന്റെ സാന്നിധ്യത്തെ നേരത്തെ മമതാബാനര്‍ജി പരസ്യപ്രസ്താവന ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു പ്രതിരോധ മന്ത്രി കത്തെഴുതാനിടയാക്കിയത്. സൈനിക ടോള്‍ പിരിവിനെതിരേ മമത നടത്തിയ പരാമര്‍ശം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്. സൈന്യത്തിന്റെ ധാര്‍മികതയെ ഇതു ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടോള്‍ പിരിവിന് സഹായിക്കാന്‍ സൈന്യത്തെ ഉപയോഗിക്കുന്നതു കുറേ വര്‍ഷങ്ങളായി നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മമത കത്ത് സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങളിലൂടെയാണു കത്ത് പുറത്തായെന്നും തൃണമൂല്‍ നേതാവ് ദേരേക് ഒബ്രീന് പറഞ്ഞു. സൈനിക വിന്യാസം പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അറിയിക്കാതെയാണു നടപ്പാക്കിയെന്നും മമത കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."