തിയറ്ററിലെ ദേശീയഗാനം: വികലാംഗര്‍ നില്‍ക്കേണ്ടതില്ല
ന്യൂഡല്‍ഹി: തിയറ്ററിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിധി സുപ്രിം കോടതി പുതുക്കിനിശ്ചയിച്ചു. സിനിമ ചിത്രീകരിക്കുന്നതിനു മുന്‍പ് ദേശീയ ഗാനം ആലപിക്കപ്പെടുമ്പോള്‍ എണീറ്റുനില്‍ക്കേണ്ട കൂട്ടത്തില്‍ നിന്നു വികലാംഗരെ ഒഴിവാക്കിയാണു പുതിയ വിധി.
ദേശീയ ഗാനം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ തിയറ്ററിലെ വാതിലുകള്‍ അടച്ചിടണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം 30നു കോടതി പുറപ്പെടുവിച്ച നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്രയും അമിതാവ റോയിയുമടങ്ങുന്ന സുപ്രിം കോടതി ബെഞ്ച് നിയമം പുതുക്കിനിശ്ചയിച്ചത്. പത്തു ദിവസത്തിനകം വികലാംഗര്‍ ദേശീയ ഗാനത്തെ ആദരിക്കേണ്ട രീതിയടക്കമുള്ള പുതിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നു ഉന്നത കോടതിക്കു മുന്‍പാകെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി പറഞ്ഞു.
ഹരജിയില്‍ വാദം കേള്‍ക്കുന്നത് 2017 ഫെബ്രുവരി 14ലേക്കു മാറ്റിയിട്ടുണ്ട്. നേരത്തെ ശ്യാം നാരായണ്‍ ചൗക്‌സി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലായിരുന്നു അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോടതി വിധി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."