നോട്ട് പിന്‍വലിക്കല്‍: കാര്‍ വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: രാജ്യത്ത് മൂന്നര വര്‍ഷത്തിനിടെ കാര്‍ വിപണിയില്‍ ആദ്യമായി അഞ്ചു ശതമാനം തകര്‍ച്ച. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണു വില്പന കുറഞ്ഞത്. യാത്രാവാഹനങ്ങള്‍, കൊമേഴ്സ്യല്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ വില്‍പനയിലാണു വന്‍ ഇടിവുണ്ടായത്. 2013 മാര്‍ച്ചിലാണ് ഇതിനു മുന്‍പ് ശക്തമായ ഇടിവുണ്ടായത്.( 7.75 ശതമാനം).
കഴിഞ്ഞ നവംബറില്‍ 16.5 ലക്ഷം വാഹനങ്ങള്‍ രാജ്യത്ത് വിറ്റഴിച്ചപ്പോള്‍ ഈ നവംബറില്‍ 15.6 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. 5.48 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി.ഹീറോ, മോട്ടോകോര്‍പ്, മഹിന്ദ്ര എന്നീ വാഹനനിര്‍മാതാക്കളുടെ വാഹനങ്ങളാണ് വില്പന കുറഞ്ഞത്. രൂപയുടെ പിന്‍വലിക്കല്‍ വാഹനവിപണിയെ ബാധിക്കാതിരിക്കാന്‍ 100 ശതമാനം വായ്പാ സൗകര്യവും ആകര്‍ഷണീയമായ ഡിസ്കൗണ്ടുകളും കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും യാത്രാ വാഹനങ്ങളില്‍ 1.82 ശതമാനം വില്പന കുറഞ്ഞു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ടേഴ്സ്(എസ്.ഐ.എ.എം) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."