ശ്രീനാരായണ ധര്‍മ്മോത്സവ്
ചേര്‍ത്തല : കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള മഹത്തായ യജ്ഞമാണ് എസ്.എന്‍.ഡി.പി യോഗം ഏറ്റെടുത്തിരിക്കുന്നതെന്നും കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായിരുന്ന വിവേചനമാണ് ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനം അനുവദിച്ചു കൊടുത്തതിനു പിന്നിലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ശ്രീനാരായണ ധര്മ്മോത്സവിന്റെ ജില്ലാ തല ഉദ്ഘാടനം ചേര്‍ത്തല എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.അമ്പലപ്പുഴ യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.കൊല്ലം ശ്രീനാരായണ ദര്‍ശന കേന്ദ്രത്തിലെ വിശ്വപ്രകാശം എസ്.വിജയാനന്ദ് വിജ്ഞപ്തി പ്രസംഗം നടത്തി.ശ്രീനാരായണ ധര്‍മ്മം പുസ്തക പ്രകാശനം വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും ചേര്‍ന്ന് സുഭാഷ് വാസുവിനും സുമസുഭാഷിനും നല്കി നിര്‍വഹിച്ചു.
ഫാ.ആന്റണി ജേക്കബ്,സുഭാഷ് വാസു,വി.എം പുരുഷോത്തമന്,അഡ്വ.പി.പി മധുസൂദനന്,കെ.അശോകപണിക്കര്‍,എം.പി പുരുഷോത്തമന്,സലിംകുമാര്‍,അഡ്വ.രാജേഷ് ചന്ദ്രന്,അശോകന്,ബി.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."