ആലപ്പുഴ നഗര റോഡ് വികസന പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ആലപ്പുഴ: നഗരത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന 'ആലപ്പുഴ നഗര റോഡ് വികസന പദ്ധതി'യുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി.) പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരനു സമര്‍പ്പിച്ചു.
കളക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇതു സംബന്ധിച്ച് നഗരസഭാധ്യക്ഷന്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കിയ നഗര റോഡ് വികസന പദ്ധതിയുടെ മാതൃകയില്‍ ആലപ്പുഴ നഗരത്തെ മാറ്റിയെടുക്കും. നഗരത്തിലെ 21 റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവല്‍കരിക്കും. പൊതുമരാമത്ത്അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍,കെ.ആര്‍.എഫ്.ബി. സി.ഇ.ഒ.പി.സി.ഹരികേഷ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."