HOME
DETAILS
MAL
കാലാവധിയുള്ള ഗുളിക തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍
backup
December 09 2016 | 21:12 PM
അമ്പലപ്പുഴ: കാലാവധിയുള്ള ഗുളിക തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍.സോഡിയം വാള് പ്രൊറ്റ് എന്ന ഗുളികകളാണ് കാക്കാഴം കാപ്പിതോട്ടില് ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് ശുചീകരിയ്ക്കുന്നതിടയിലാണ് കിറ്റില്‍ ഗുളികകള്‍ ലഭിച്ചത്.
17 സ്ട്രിപ്പുകളിലായി 170 ഗുളികകളാണ് ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഒരു സ്ട്രിപ്പിന് 105 രൂപയാണ് ഇതിന്റെ വില.
അപസ്മാര രോഗത്തിന് നല്കുന്ന ഗുളികയാണ് ഇത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഉപേക്ഷിച്ചതാണ് ഇതെന്ന് കരുതുന്നു.വിവരം ആശുപത്രി ,ആര്.എം.ഒ യെ അറിയിച്ചതായി ഗ്രാമപഞ്ചായത്തഗം ഷാജി പാപ്പാറലില് അറിയിച്ചു.2019 വരെ കാലാവധിയുള്ള മരുന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."