നൂറുകണക്കിന് പൗരന്മാരെ അലപ്പോയില്‍നിന്ന് കാണാതായെന്ന് യു.എന്‍
ജനീവ: നൂറു കണക്കിന് പൗരന്മാരെ അലപ്പോയില്‍നിന്ന് കാണാതായി യു.എന്‍ മനുഷ്യാവകാശ സംഘടന. വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ ഭാഗങ്ങള്‍ സൈനികര്‍ക്ക് കീഴില്‍ വന്നതോടെയാണ് നൂറുകണക്കിന് പേരെ കാണാതായ വിവരം പുറത്തുവരുന്നത്.
ഇതിനിടെ അക്രമ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരെ വിമത ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ളവര്‍ തടയുന്നതായും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 'അലപ്പോ വളരെ പ്രശ്‌ന കുലുഷിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
സൈനികര്‍ വിമതപ്രദേശങ്ങള്‍ കീഴടക്കിയതോടെ നൂറുകണക്കിന് പേര്‍ അപ്രത്യക്ഷരായെന്ന് യു.എന്‍ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ മാധ്യമങ്ങളോട് പറഞ്ഞു. കാണാതായവര്‍ 30-50 വയസിന് ഇടയില്‍ പ്രയമുള്ളവരാണെന്നും വിമതരുടെ പ്രാദേശിക നിയന്ത്രണം നഷ്ടമായതു മുതല്‍ ഇവരുമായി യാതൊരു ബന്ധവുമില്ലന്നും ഇത് ഏകദേശം പത്തുദിവസം പിന്നിട്ടെന്നും കാണാതായവരുരടെ ബന്ധുക്കള്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താല്‍ക്കാലിക വെടിനിര്‍ത്തലിനായി റഷ്യയുടെ പ്രഖ്യാപനം ഇന്നലെ വന്നതിനു പിന്നാലെ സിറിയന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിമത പ്രദേശത്ത് നടത്തിയ ബോംബാക്രമണം നടന്നിരുന്നു.
മാസത്തോളമായി അലെപ്പോയിലെ വിമതര്‍ക്കെതിരേ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ 75 ശതമാനം പ്രദേശങ്ങളും വിമര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേര്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ഇതിനകം പലായനം ചെയ്തു.
ഐ.എസിന് അരലക്ഷം പേരെ നഷ്ടമായെന്ന് യു.എസ്
ബെയ്‌റൂത്ത്: രണ്ടുവര്‍ഷത്തിനിടെ അരലക്ഷം പേരെ ഐ.എസിന് നഷ്ടമായതായി യു.എസ് സൈന്യത്തിന്റെ കണക്ക്. ഐ.എസിനെതിരേ യു.എസ് ആക്രമണം തുടങ്ങിയതിന് ശേഷമാണിത്. ഐ.എസിനു നഷ്ടമാകുന്ന തീവ്രവാദികള്‍ക്ക് പകരം പുതിയ ആളുകളെ പരിശീലനം നല്‍കി വീണ്ടും രംഗത്തെത്തിക്കാന്‍ കഴിയുന്നുണ്ട്. ഇതാണ് യു.എസ് സൈന്യത്തിനു വെല്ലുവിളിയാകുന്നത്.
മൗസില്‍ ഉള്‍പ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ സമാധാനപരമായി ആക്രമണം നടത്താനും ഐ.എസ് ക്യാംപുകള്‍ക്ക് കനത്തനാശം വിതയ്ക്കാനും കഴിഞ്ഞതായി യു.എസ് സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. സിവിലിയന്‍മാര്‍ക്ക് വളരെ കുറച്ച് പരുക്കു മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 25,000 ഐ.എസുകാര്‍ സിറിയയിലും ഇറാഖിലുമായി കൊല്ലപ്പെട്ടിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."