യു.എസിന് 618 ബില്യന്‍ ഡോളറിന്റെ പ്രതിരോധ ബജറ്റ്
വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് 618 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക പ്രതിരോധ ബജറ്റ് പാസാക്കി.
92 അംഗങ്ങള്‍ അനുകൂലിച്ച ബില്ലിനെ ഏഴ് പേര്‍മാത്രമാണ് എതിര്‍ത്ത്. സെനറ്റ് പ്രതിനിധികള്‍ പാസാക്കിയ പ്രതിരോധ ബില്ല് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി നേടിയാലാണ് പ്രാബല്യത്തില്‍ വരിക.
ട്രംപിന്റെ വിസാനയത്തില്‍ മാറ്റം
വാഷിങ്ടണ്‍: എച്ച് 1 ബി വിസ സംബന്ധിച്ച നിലപാടുകളില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ മാറ്റം.
യു.എസ് പ്രൊഫഷനല്‍ വിസ സംബന്ധിച്ച് കൃത്യമായ ഒരു മറുപടി നല്കിയില്ലെങ്കിലും തൊഴിലാളികളെ രാജ്യത്തിനാവശ്യമാണെന്നാണ് ട്രംപ് പറഞ്ഞത്.
കഴിവിന്റെ അടിസ്ഥാനത്തില്‍ പുറത്ത് നിന്ന് ജോലിക്കായി യു.എസിലെത്തുവര് സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു.
വിദ്വേഷ പ്രസംഗം: ഡച്ച് എം.പികുറ്റക്കാരന്
ആസ്റ്റര്‍ഡാം: മതവിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ എം.പി കുറ്റക്കാരനാണന്ന് നെതാര്ലാന്റ് കോടതി. പി.വി.വി പാര്‍ട്ടിയുടെ നേതാവായ ഗീര്‍ട്ട് വൈല്ഡറെയാണ് ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ഹേഗില്‍ 2014 മാര്‍ച്ചില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് മോറോക്കന്‍ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പരാമര്‍ശം അദ്ദേഹം നടത്തിയത്.
ഗീര്‍ട്ട് വെല്ഡഡിനെ മതവിദ്വേഷ പ്രസ്താവന നടത്തിയതിനാല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയെങ്കിലും ശിക്ഷകളൊന്നും വിധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."