ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫിസര്‍
ഇന്ത്യന്‍ ബാങ്ക് പ്രബേഷനറി ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുകളാണുള്ളത്. എസ്.സി (48), എസ്.ടി (24), ഒ.ബി.സി (87), ജനറല്‍(165) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഇന്ത്യന്‍ ബാങ്കും മണിപ്പാല്‍ ഗ്ലോബല്‍ എജ്യൂക്കേഷന്‍ സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സ് വഴിയാണ് നിയമനം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 55 ശതമാനം) അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 28നും മധ്യേയാകണം. 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. എസ്.സി, എസ്.ടി, സര്‍വിസില്‍നിന്ന് വിരമിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്‍പതു മാസത്തെ ക്ലാസ് പരിശീലനവും മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. 3,50,000 രൂപയാണ് ഫീസ്. ഇത് ബാങ്ക് ലോണായി അനുവദിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഉയര്‍ന്ന ശമ്പള സ്കെയിലില്‍ പ്രബേഷനറി ഓഫിസറായി നിയമിക്കും.
ംംം.ശിറശമിയമിസ.രീ.ശി എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തിയതി: ഡിസംബര്‍ 22
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."