ഗവേഷണത്തിന് അവസരം
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡിസീസ് ബയോളജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബോട്ടണി, സുവോളജി, ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, അഗ്രികള്‍ച്ചര്‍ സയന്‍സസ്, എന്വയണ്മെന്റല് സയന്‍സസ്, ഫാര്‍മസി, വെറ്ററിനറി സയന്‍സസ്, എം.ബി.ബി.എസ് എന്നീ കോഴ്സുകളിലൊന്നില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
യു.ജി.സി, സി.എസ്.ഐ.ആര്, ഐ.സി.എം.ആര്, ഡി.ബി.ടി, ഡി.എസ്.ടി ഇന്‍സ്പയര്‍, കെ.എസ്.സി.എസ്.ടി.ഇ ഫെല്ലോഷിപ്പുകളുള്ളവര്ക്ക് അടിസ്ഥാനയോഗ്യതയില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്ക് മതി. ഫെല്ലോഷിപ്പുകളില്ലാത്തവര്ക്ക് 70 ശതമാനം മാര്‍ക്ക് വേണം. എസ്,സി, എസ്.ടിക്ക് 55 ശതമാനം മാര്‍ക്ക് മതി.
നിശ്ചിതയോഗ്യതയുള്ള അപേക്ഷകരില്‍നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ംംം.ൃഴരയ.ൃല.െശി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 31വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."