രഞ്ജി: കേരളം- സര്‍വിസസ് പോരാട്ടം സമനിലയിലേക്ക്
ന്യൂഡല്‍ഹി: സര്‍വിസസിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയില്‍. സര്‍വിസസിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 322 റണ്‍സിലെത്താന്‍ അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിനു 51 റണ്‍സ് കൂടി വേണം. സെഞ്ച്വറി നേടി (112) സച്ചിന് ബേബി ക്രീസില്‍ നില്‍ക്കുന്നത് കേരളത്തിനു പ്രതീക്ഷ നല്കുന്നു. സച്ചിനൊപ്പം ആറു റണ്‍സുമായി അക്ഷയ് ചന്ദ്രനാണ് ക്രീസില്‍. ഒരു ദിവസം മാത്രം ശേഷിക്കേ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത.
ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിനു 74 റണ്‍സെന്ന നിലയില്‍ പതറിയ കേരളത്തെ സച്ചിന് ബേബിയും ജലജ് സക്സേനയും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 187 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജലജ് 84 റണ്‍സില്‍ പുറത്തായി.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഭവിന് തക്കര്‍ (32), രോഹന് പ്രേം (അഞ്ച്), സല്മാന് നിസാര്‍ (അറ്) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീന് (10) മടങ്ങിയിരുന്നു. സര്‍വിസസിനായി ഇര്ഫാന് ഖാന് മൂന്നും പത്താനിയ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."