ചലച്ചിത്രോത്സവത്തിന് തുടക്കമായി
തിരുവനന്തപുരം: 21ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. നടി അപര്‍ണ ബാലമുരളി മുഖ്യമന്ത്രിക്ക് ദീപം കൈമാറി. മേളയുടെ സുവര്‍ണ വര്‍ഷങ്ങളെ കുറിക്കുന്ന 21 ചെരാതുകളില്‍ വേദിയിലെ മറ്റു പ്രമുഖരും പ്രകാശനാളം പകര്‍ന്നു.
ലോകത്തിന്റെ ജാലകങ്ങളാണ് ചലച്ചിത്രങ്ങളെന്നും ഈ ചലച്ചിത്രമേള കേരളീയരുടെ സ്വകാര്യ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളുടെ സിനിമകള്‍ക്ക് അന്താരാഷ്ട്രവേദി ഒരുക്കുന്നതിന് സിനിമാ മാര്‍ക്കറ്റിങ് എന്ന പദ്ധതി ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി എ.കെ ബാലന് പറഞ്ഞു.
അഭിനേതാവും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയായി. ധനമന്ത്രി ഡോ.തോമസ് ഐസക്ക്, മേയര്‍ വി.കെ പ്രശാന്തിനു നല്കി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ചെക്ക് സംവിധായകനായ ജിറിമെന്സിലിനു മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന്, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാ പോള്‍, അടൂര്‍ ഗോപാലകൃഷ്ണന്, നടി ഷീല, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി. ശ്രീകുമാര്‍, മാക്ട ചെയര്മാന് ലാല്‍ ജോസ്, സുരേഷ് കുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."