നല്ലളം ഡീസല്‍ നിലയത്തില്‍ വിജിലന്‍സ് റെയ്ഡ്
ഫറോക്ക്: നല്ലളം ഡീസല്‍ വൈദ്യുതി നിലയത്തില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. ത്വരിത പരിശോധനയുടെ ഭാഗമായി അന്വേഷണ സംഘം ഇന്നലെ പ്ലാന്റിലെത്തി തെളിവെടുപ്പ് നടത്തി. ഡീസല്നിലയം ആരംഭിച്ചത് മുതല്‍ വിവിധ ഉപകരണങ്ങള്‍ വാങ്ങിച്ചതില്‍ അഴിമതി ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്ത്തകന് എ.വി.ഷാജി വിജിലന്‍സ് ഡയറക്ടര്‍ക്കു നല്കിയ പരാതിയിന്മേലാണ് അന്വേഷണം.
ദേശീയ പാതയോരത്ത് 1999ലാണ് ഡീസല്‍ വൈദ്യതി നിലയം സ്ഥാപിച്ചത് . ഇതുവരെ പ്ലാന്റ് സംബന്ധിച്ചു യാതൊരു വിധത്തിലുളള ആരോപണവും ഉയര്‍ന്നു വന്നിട്ടില്ല. വര്‍ഷങ്ങളായി നിലയത്തിലേക്ക് വാങ്ങിവരുന്ന എക്സോസ്റ്റിങ് ഗ്യാസ് ബെല്ലോ ഇടപാടില്‍ കോടിയുടെ അഴിമതി നടന്നെന്നാണ് പരാതി.
ഫിന്‍ലാന്റിലെ വാട്സില എന്ന സ്ഥാപനത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ഇതിലും വിലകുറച്ചു നല്‍കാമെന്നു ചൂണ്ടിക്കാട്ടി മറ്റു കമ്പനികള്‍ രംഗത്തുവന്നെങ്കിലും ഇതു പരിഗണിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നാണ് പരാതി.
ഇടപാടിലൂടെ ഉദ്യോഗസ്ഥര്‍ വന്‍തുക കമ്മിഷന് ലഭിക്കുന്നതിനാലാണ് കരാര്‍ മറ്റുകമ്പനിക്കു മാറ്റി നല്‍കാത്തതിനു കാരണമെന്നും പരാതിയിലുളളതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."