കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
അസ്അദിയ്യ സമ്മേളനം:
പദ്ധതികള്‍ക്ക് അന്തിമ രൂപം
കണ്ണൂര്‍: 30, 31, ജനുവരി 1 തിയതികളില്‍ സമസ്ത ജില്ലാ കമ്മിറ്റി നടത്തുന്ന അസ്അദിയ്യ അറബിക് കോളജ് 25ാം വാര്‍ഷിക സമ്മേളനം വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വനം ചെയ്തു. 20, 21 തിയതകളില്‍ നടക്കുന്ന ഉത്തര ദക്ഷിണ മേഖലാ വാഹനജാഥകള്‍ക്ക് ഏരിയാതലത്തില്‍ സ്വീകരണം നല്‍കല്‍, 23ന് അസ്അദിയ ദിനം ആചരിക്കല്‍, പ്രഭാതഭേരി നടത്തല്‍, ജുമുഅക്ക് ശേഷം ഉദ്‌ബോദനം, സായാഹ്ന സംഗമം, രാത്രി എല്ലാ ശാഖകളിലും 'മുലാഖാത്ത്' പരിപാടിയിലൂടെ ജനങ്ങളെ നേരില്‍ കണ്ട് സമ്മേളന പ്രചാരണം, 31ന് നടക്കുന്ന മഹല്ല് സംഗമത്തിനു മഹല്ല് ഭാരവാഹികളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. പ്രസിഡന്റ് അഹ്മദ് തേര്‍ളായി അധ്യക്ഷനായി. പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍, സലീം ഫൈസി ഇര്‍ഫാനി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, മൊയ്തു മൗലവി മക്കിയാട്, സലീം എടക്കാട്, ഇബ്രാഹിം എടവച്ചാല്‍, ഇബ്രാഹിം ബാഖവി, സത്താര്‍ വളക്കൈ സംസാരിച്ചു.
കരിവെള്ളൂര്‍
കാര്‍ണിവലിനു കാല്‍നാട്ടി
കരിവെള്ളൂര്‍: മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരിവെള്ളൂര്‍ കാര്‍ണിവലിന്റെ കാല്‍ നാട്ടുകര്‍മ്മം കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിച്ചു. ഇ.പി കരുണാകരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി ജാനകി, കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ചന്ദ്രന്‍, വി.വി തങ്കമണി, ജി.കെ ഗിരീഷ്, എം കുഞ്ഞിരാമന്‍, കെ.ഇ മുകുന്ദന്‍, കെ നാരായണന്‍, കെ.വി കുഞ്ഞിരാമന്‍, ടി.വി ബാലചന്ദ്രന്‍ സംസാരിച്ചു.
നബിദിനാഘോഷം
12 മുതല്‍
ശ്രീകണ്ഠപുരം: പെരുവളത്തുപറമ്പ് ഫാറൂഖ് നഗറില്‍ എസ്.കെ.എസ്.ബി.വി നബിദിനാഘോഷവും ജില്ലാതല മാപ്പിളപ്പാട്ട് മത്സരവും 12, 13 തിയതികളില്‍ നടക്കും. 12നു വൈകുന്നേരം 6.30ന് കെ അഹമ്മദ് കുട്ടി ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്യും 13നു കെ മുഹ്‌യുദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടിയും ബുര്‍ദയും അരങ്ങേറും.
ഊര്‍ജ സംരക്ഷണ ക്ലാസ്
ചെറുപുഴ: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജ സംരക്ഷണ ക്ലാസും പുസ്തക വിതരണ ഉദ്ഘാടനവും ചെറുപുഴ അങ്കണവാടിയില്‍ നടന്നു. ലളിത ബാബു ഉദ്ഘാടനം ചെയ്തു. കെ ദാമോദരന്‍ അധ്യക്ഷനായി. പി.എം സൂസമ്മ, എം ബാലകൃഷ്ണന്‍, പി.വി കുഞ്ഞിക്കണ്ണന്‍, ഉഷ രവീന്ദ്രന്‍ സംസാരിച്ചു.
ക്ഷേത്രംസംരക്ഷിക്കാന്‍ ധര്‍ണ
പയ്യന്നൂര്‍: വെള്ളൂര്‍ പഴയതെരു ശ്രീ പോര്‍ക്കലി ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെരുമ്പ ദേശീയപാത ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേത്രം തെക്കെക്കടവ് സമുച്ചയവും നാഗവും ക്ഷേത്രക്കുളവും ദേശീയപാത വികസനത്തിന്റെ മറവില്‍ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. സി കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍ ഗംഗാധരന്‍ അധ്യക്ഷനായി.
അസ്ഥിത്വം-16 ഇന്ന്
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മനുഷ്യാവകാശ റാലിയും മനുഷ്യജാലിക പ്രഖ്യാപനവും അസ്ഥിത്വം-16 ഇന്ന് വൈകുന്നേരം നാലിന് പഴയങ്ങാടിയില്‍ നടക്കും. തെരുവ് നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യവും പരിഗണന നല്‍ക്കുന്നതുമായ അപകടകരമായ അനാസ്ഥയെക്കുറിച്ച് ബഹുജനങ്ങളെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് മനുഷ്യാവകാശ റാലി നടത്തുന്നത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച് പഴയങ്ങാടി ബസ്സ്റ്റാന്റില്‍ സമാപിക്കും. പൊതുസമ്മേളനം സയ്യിദ് ഉമര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബഷീര്‍ അസ്അദി നമ്പ്രം അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."