HOME
DETAILS
MAL
എടാട്ട് ക്ഷേത്രത്തില്‍ വീണ്ടും മോഷണം
backup
December 09 2016 | 22:12 PM
പയ്യന്നൂര്‍: എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തില്‍ വീണ്ടും മോഷണം. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്ര വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ക്ഷേത്രം ശ്രീകോവിലിനു മുന്നില്‍ സ്ഥാപിച്ച പ്രധാന ഭണ്ഡാരം ഉള്‍പ്പടെയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരി ക്ഷേത്ര വാതില്‍ തുറന്ന് കിടക്കുന്നതു കണ്ട് ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. ഏതാനു മാസം മുന്‍പും ക്ഷേത്രത്തില്‍ സമാനമായ മോഷണം നടന്നിരുന്നു. കേസില്‍ പ്രതിയെ പൊലിസ് പിടികൂടിയിരുന്നു. എടാട്ട് മൂന്നു ദിവസത്തിനുള്ളില്‍ നടക്കുന്ന നാലാമത്തെ മോഷണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച എടാട്ട് മൂന്നു കടകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."