HOME
DETAILS
MAL
അഭയാകേസ് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് സി.ബി.ഐ കോടതി
backup
December 09 2016 | 22:12 PM
തിരുവനന്തപുരം: അഭയാക്കേസ് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
സ്ഥിരമായി ഹാജരാകാത്തതിന് പ്രതികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്ന അടുത്തമാസം 19ന് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. 2008ലാണ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി.
സി.ബി.ഐ കോടതിയില്‍ ഹാജരാകേണ്ട പ്രതികള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഹാജാരായിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."