HOME
DETAILS

ആര്‍.എസ്.എസും എന്‍.ഡി.എഫും സഹായസംഘം: എം.വി ജയരാജന്‍

  
backup
December 09 2016 | 22:12 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%81%e0%b4%82-2


കണ്ണൂര്‍: വര്‍ഗീയത വളര്‍ത്തുന്ന കാര്യത്തില്‍ ആര്‍.എസ്.എസും എന്‍.ഡി.എഫും പരസ്പര സഹായസംഘങ്ങളാണെന്നു സി.െഎ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ജയരാജന്‍. മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂനിയന്‍(സി.െഎ.ടി.യു) സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടാതിരിക്കാനാണ് എന്‍.ഡി.എഫ് ശ്രമിച്ചത്. ഫസല്‍ കേസില്‍ ഉള്‍പ്പെട്ടുവെന്നു വെളിപ്പെടുത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ കൊണ്ട് പി ജയരാജന്‍ പറയിപ്പിച്ചതാണെന്നു വരുത്തിതീര്‍ക്കാനാണ് എന്‍.ഡി.എഫ് ശ്രമിച്ചത്. ഇതു വെളിപ്പെടുത്തിയാല്‍ ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നും എന്‍.ഡി.എഫ് ഉറപ്പുനല്‍കി. ഇരുസംഘങ്ങളും തമ്മിലുള്ള പരസ്പരബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ ബാലന്‍ അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.പി സഹദേവന്‍, ഒ.കെ വാസു, കെ രവീന്ദ്രന്‍, എ വേണുഗോപാല്‍ സംസാരിച്ചു. സമ്മേളനം ഇന്നുരാവിലെ 10.30ന് സി കണ്ണന്‍ സ്മാരക ഹാളില്‍ സി.െഎ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a minute ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  23 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  31 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago