കൂര്‍ക്ക വാങ്ങാന്‍ ആളില്ല; കര്‍ഷകര്‍ ദുരിതത്തില്‍
അകത്തേതറ : രാജ്യത്തെ കറന്‍സി നിരോധനം കൂര്‍ക്ക കൃഷിക്കാര്‍ക്കും വിനയായി. കഴിഞ്ഞവര്‍ഷം 30 രൂപയില്‍ കൂടുതല്‍ കിലോയ്ക്ക് വില കിട്ടിയ സ്ഥാനത്ത് കച്ചവടക്കാര്‍ ചോദിക്കുന്ന വിലയ്ക്ക് കൂര്‍ക്ക നല്‍കാമെന്നു പറഞ്ഞിട്ടും എടുക്കാന്‍ ആളില്ല. കിളച്ചെടുത്ത കൂര്‍ക്ക ചാക്കുകളിലാക്കി വെയിലത്തു കിടന്ന് നശിക്കുകയാണ്. അകത്തേത്തറ പപ്പാടിയിലാണ് 200 ഏക്കര്‍ സ്ഥലത്ത് കര്‍ഷക കൂട്ടായ്മയിലൂടെ കൂര്‍ക്കക്കൃഷി വിളവെടുത്തത്.
ഒരേക്കറിന് ഒരു ലക്ഷം രൂപ ചെലവ് വരും ഇത്തവണ കടുത്ത വേനലും വെള്ളമില്ലാതായതും കഴിഞ്ഞ തവണത്തേക്കാള്‍ വിളവ് പകുതിയായി കുറഞ്ഞു. തുലാം അഞ്ചിന് വിളവെടുക്കേണ്ടതായിരുന്നു. എന്നാല്‍, ഇത്തവണ 20 ദിവസം വൈകി. ഈ സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് കൂര്‍ക്ക വിപണിയിലെത്തിയതും വിനയായിരിക്കുക യാണ്.
ഇവിടുന്നുമുള്ള കൂര്‍ക്കകള്‍ കോട്ടയം, കോഴിക്കോട് വിപണിയിലാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞയാഴ്ച തൃശൂര്‍, പാലക്കാട് പിപണികളില്‍ എത്തിച്ച 85 ചാക്ക് കൂര്‍ക്കയില്‍ പകുതിയും വാങ്ങാന്‍ കച്ചവടക്കാരില്ലാതെ നശിച്ചു. കൊടുത്ത സാധനത്തിനാകട്ടെ പണവും കിട്ടുന്നില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. 15 ദിവസം കൊണ്ട് പറിച്ചെടുത്തവയില്‍ പകുതിയിലധികം വില്‍ക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. വില്‍പ്പന നടത്തിയ വകയില്‍ കച്ചവടക്കാര്‍ 15 ലക്ഷം രൂപ കടം പറഞ്ഞിരിക്കുന്നു
.
ഇനി ഒരു മാസം പറിച്ചെടുക്കാനുള്ളത് എടുക്കണോ അതോ അങ്ങനെ മണ്ണില്‍ത്തന്നെയിട്ട് നശിപ്പിക്കണോ എന്ന് ആലോചിക്കുകയാണ് കൃഷിക്കാര്‍. പറിച്ചെടുക്കാന്‍ തൊഴിലാളിക്ക് കൂലി, നിറയ്ക്കാന്‍ ചാക്ക്, കയറ്റിറക്ക്, കടത്തിക്കൊണ്ടുപോകാന്‍ വാഹനം ഇതിനൊക്കെ കൊടുക്കാനുള്ള പണത്തിനു എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് കൃഷിക്കാര്‍ നോട്ട് പിന്‍വലിക്കല്‍ തങ്ങളെപ്പോലെ പഞ്ചായത്തിലെ നിരവധി പാടശേഖര സമിതിക്കാരെയും ദുരിതത്തിലാക്കിയതായി പപ്പാടി പാടശേഖരസമിതിയംഗം പറഞ്ഞു.
മഴ കുറഞ്ഞതോടെ മോട്ടോര്‍ ഉപയോഗിച്ചാണ് കൂര്‍ക്കക്കൃഷി നനച്ചത്. ഇത് മുന്‍കാലത്തെ അപേക്ഷിച്ച് ചെലവ് വര്‍ധിക്കാനിടയാക്കി. ലാഭമില്ലെങ്കിലും ചെലവഴിച്ച പണം കിട്ടിയാല്‍ മതിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."