നിരവധി കഞ്ചാവ് കേസിലെ പ്രതി 200 പൊതി കഞ്ചാവുമായി പിടിയില്‍
മൂന്നാര്‍: നാല്പതുദിവസത്തെ ജാമ്യത്തിലിറങ്ങി എക്സൈസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതിയെ മൂന്നാര്‍ എക്സൈസ് സംഘം പിടികൂടി. മൂന്നാര്‍ മാര്‍ക്കറ്റിന് സമീപത്ത് താമസച്ചുവരുന്ന സുബ്ബയ്യ (60) ആണ് പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ പ്രതി കുട്ടികള്‍ക്ക് സൗജന്യമായി കഞ്ചാവ് പൊതികള്‍ നല്‍കിയശേഷം കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിവരുകയായിരുന്നു. സുബ്ബയ്യ മൂന്നാറിലെത്തിയതായി മൂന്നാര്‍ എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അഞ്ചു ദിവസമായി അധിക്യതര്‍ നിരീഷണത്തിലായിരുന്നു.
ഇന്നലെ രാവിലെ മൂന്നാര്‍ പെരിയവര ബസ്റ്റോപ്പിനു സമീപത്തുവെച്ചാണ് ഇയാളെ 200 പൊതി കഞ്ചാവുമായി പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ബി ബിനുവിന്റെ നേത്യത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ വിപിന്‍ കുമാര്‍, രാജീവ്, അനീഷ്, സുരേഷ് ബാബു, ബിന്ദുമോള്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."