മോദിയുടെ നടപടികള്‍ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാന്‍: അഹമ്മദ്കുട്ടി ഉണ്ണികുളം
കല്‍പ്പറ്റ: നരേന്ദ്രമോദി അധികാരമേറ്റ ശേഷം നടത്തിയ ഓരോ നീക്കവും കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്നും നോട്ട് പിന്‍വലിച്ച നടപടി ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്നും എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം. നോട്ട് പ്രതിസന്ധിക്കെതിരേ എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സായാഹ്ന പ്രതിഷേധ സംഗമം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി കറന്‍സിയും പിണറായി റേഷനും ഇല്ലാതാക്കി ഗുരുതരാവസ്ഥയിലൂടെയാണ് കേരളീയര്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി സി മൊയ്തീന്‍കുട്ടി, പി.പി ആലി (ഐ.എന്‍.ടി.യു.സി), കെ സുഗതന് (സി.ഐ.ടി.യു), പി.കെ മൂര്‍ത്തി (എ.ഐ.ടി.യു.സി), കെ.കെ ഹംസ (എച്ച്.എം.എസ്), പി.കെ കുഞ്ഞിമൊയ്തീന്‍ (ഐ.എന്‍.ടി.യു.സി), എസ്.ടി.യു തൊഴിലുറപ്പ് യൂനിയന്‍ ജില്ലാ സെക്രട്ടറി സി മമ്മി, കെ.കെ.ടി.എഫ് ജില്ലാ സെക്രട്ടറി പാറക്ക മമ്മുട്ടി, എസ്.ടി.യു നിര്‍മ്മാണ തൊഴിലുറപ്പ് യൂനിയന്‍ ജില്ലാ സെക്രട്ടറി ഇ അബ്ദുറഹിമാന്, എ.കെ റഫീഖ്, മുസ്തഫ, എസ്.ടി.യു ജില്ലാ ട്രഷറര്‍ മുഹമ്മദ് ഇസ്മായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."