HOME
DETAILS
MAL
കാപ്പി വിളവെടുപ്പിന് പാകമായി: ഉല്പാദനം കുറയുമെന്ന് ആശങ്ക
backup
December 10 2016 | 02:12 AM
മേപ്പാടി: കാപ്പി പഴുത്തു തുടങ്ങിയതോടെ വിളവെടുപ്പ് ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കും. എന്നാല്‍ ഇത്തവണ ഉല്പാദനം കുറയുമെന്നാണ് വിലയിരുത്തല്‍. കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് 20 ശതമാനം ഉല്‍പ്പാദനത്തില്‍ ഇത്തവണ കുറവുണ്ടായേക്കുമെന്നാണ്. മഴ കുറവാണ് കാപ്പി കൃഷിക്ക് തിരിച്ചടിയായത്. കാപ്പി പൂവിരിഞ്ഞ സമയം മഴ കാര്യമായി ലഭിച്ചില്ല. മഴ ഇടവിട്ട് ലഭിക്കുകയും ചെയ്തു. ഇത് പലതവണ കാപ്പി പൂക്കാന്‍ കാരണമായി. വയനാട്ടില്‍ ചെറുകിട കര്‍ഷകരുടെ തോട്ടത്തില്‍ വിളവ് കുറവാണ്. നനച്ച് പരിപാലിക്കുന്ന വന്‍കിട തോട്ടങ്ങളില്‍ മാത്രമാണ് കാപ്പി അല്‍പ്പമെങ്കിലും ഉള്ളത്. ഈ സീസണിനെക്കാള്‍ കാലാവസ്ഥ വ്യതിയാനം അടുത്ത സീസണിലാണ് ബാധിക്കുകയെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."