ക്ഷീരോല്പന്ന നിര്‍മാണ പരിശീലനം
കല്‍പ്പറ്റ: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുള്ള (വായനശാല ബസ് സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് പത്തു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്കരണം എന്നീ വിഷയങ്ങളില്‍ ഈമാസം 13 മുതല്‍ 23 വരെയാണ് പരിശീലനം. പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്ക്രീം, ഗുലാബ് ജാമുന് തുടങ്ങി 20 ഓളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 13ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്. രജിസ്ട്രേഷന് ഫീസ് 115 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വിസ് യൂനിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."