പൊലിസിനെതിരേ വിമര്‍ശനവുമായി ബിനോയ് വിശ്വം
കോഴിക്കോട്: പൊലിസിനെതിരേ വിമര്‍ശനവുമായി മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയ്ക്ക് സമീപം പൊതുദര്‍ശനത്തിനു വച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോള്‍ പൊലിസ് വലതുപക്ഷത്തെ പോലെ പെരുമാറരുതെന്നും പൊലിസിന്റെ ഗതിവിഗതികള്‍ തീരുമാനിക്കേണ്ടത് സംഘ്പരിവാര്‍ ശക്തികളല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ച് വീഴ്ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആശയങ്ങളെ വെടിയുണ്ട കൊണ്ട് നേരിടരുത്. മാവോവാദികള്‍ ആണെങ്കിലും ആശയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ മാനിക്കേണ്ടതുണ്ട്. മാവോവാദികളുടെ രാഷ്ട്രീയം വഴിതെറ്റിയ രാഷ്ട്രീയമാണ്.
എന്നാല്‍ ഒരാശയം ഉയര്‍ത്തിപ്പിടിക്കുന്നവരെ നേരിടേണ്ട രീതി ഇങ്ങനെയല്ല. പാര്‍ട്ടി തീരുമാന പ്രകാരമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."