HOME
DETAILS
MAL
റേഷന്‍ അരിയും ഗോതമ്പും 17 വരെ
backup
December 10 2016 | 02:12 AM
കോഴിക്കോട്: ജില്ലയിലെ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള നവംബര്‍ മാസത്തെ റേഷന്‍ അരിയും ഗോതമ്പും 17 വരെ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്നു ലഭിക്കും. എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് 28 കിലോഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതമ്പും മുന്‍ഗണനാ കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരി, ഒരു കിലോഗ്രാം ഗോതമ്പ് എന്നീ നിരക്കിലും സൗജന്യമായി ലഭിക്കും.
മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ ആളൊന്നിന് രണ്ടു കിലോഗ്രാം വീതം അരി രണ്ട് രൂപ നിരക്കിലും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തില്‍ കാര്‍ഡിന് രണ്ടു കിലോഗ്രാം ഭക്ഷ്യധാന്യം (അരിയും ഗോതമ്പും ഉള്‍പ്പെടെ) അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."