വെള്ളാപ്പള്ളിയും മകനും രാജിവക്കണം: വിദ്യാസാഗര്‍
തൊടുപുഴ: ശ്രീനാരായണ സമൂഹത്തിന്റെ മേല്‍ വര്‍ഗീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമങ്ങള്‍ പ്രബുദ്ധരായ ഗുരുദേവ വിശ്വാസികള്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ പ്രസ്ഥാവിച്ചു.
ശ്രീനാരായണ സമൂഹത്തെ കൂടുതല്‍ അപമാനങ്ങളില്പ്പെടുത്താതെ വെള്ളാപ്പള്ളിയും മകനും എസ്എന്‍ഡിപി യോഗനേതൃത്വം രാജിവച്ച് സമുദായത്തോട് മാപ്പ് പറഞ്ഞ് പുറത്തുപോകണം.
അല്ലാത്തപക്ഷം സംഘടനാ പ്രവര്‍ത്തകരുടെയും യോഗാംഗങ്ങളുടെയും വലിയ പ്രതിഷേധങ്ങളെ അവര്‍ക്ക് നേരിടേണ്ടിവരും.
വെള്ളാപ്പള്ളിയേയും ബി.ഡി.ജെ.എസിനെയും മയില്പ്പീലികൊണ്ടുപോലും അടിക്കുകയോ ഒരു വാക്കുകൊണ്ടുപോലും വിമര്‍ശിക്കുകയോ ചെയ്യാന്‍ തയ്യാറാക്കാത്ത ഉമ്മന്‍ചാണ്ടിക്കും എ കെ ആന്റണിക്കും വീണ്ടുവിചാരത്തിനുള്ള വക തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്. അത് തിരിച്ചറിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അടുത്തവട്ടം പ്രതിപക്ഷസ്ഥാനം പോലും കേരളത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്ന കാര്യം വിസ്മരിക്കരുതെന്നും വിദ്യാസാഗര്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."