HOME
DETAILS
MAL
എച്ച്.ഐ.വി പുനരധിവാസ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃക പഠിക്കാന്‍ ജര്‍മന്‍ സംഘമെത്തി
backup
December 10 2016 | 03:12 AM
മുക്കം: മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കിയ എയ്ഡ്സ്, എച്ച്.ഐ.വി പുനരധിവാസ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃക പഠിക്കാന്‍ ജര്‍മന്‍ സംഘമെത്തി. ജര്‍മനിയിലെ കാള്ക്കുബല് സ്റ്റി ഫംഗ് സംഘടനയുടെ പ്രതിനിധി ഹെയ്ക് സല്വാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ മുക്കം മുനിസിപ്പാലിറ്റി സന്ദര്‍ശിച്ചത്.
കോഴിക്കോട് കെസ്സ് കെയര്‍ പ്രൊജക്ടിന്റെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
സംഘടനയുടെ ഇന്ത്യന്‍ മോണിറ്ററിങ് ഇവാല്വേഷന്‍ ഓഫിസര്‍ മാത്യു പി. തോമസിനൊപ്പമാണ് സംഘം മുനിസിപ്പാലിറ്റി സന്ദര്‍ശിച്ചത്. പ്രസ്തുത മേഖലയിലെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി.
സംഘത്തെ കെസ്സ് കെയര്‍ ഡയറക്ടര്‍ ഫാദര്‍ ജോയ് വട്ടോലി, ജില്ലാ കോഡിനേറ്റര്‍ സ്മിജോ സെബാസ്റ്റന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."