ജില്ലാ കോടതി കെട്ടിട സമുച്ചയം: ശിലാസ്ഥാപനം ഉടന്‍
മഞ്ചേരി: 16 കോടി രൂപ ചെലവില്‍ ആറു നിലകളില്‍ നിര്‍മിക്കുന്ന ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം രണ്ടാഴ്ചക്കകം നടക്കുമെന്നറിയുന്നു. ശിലാസ്ഥാപന ചടങ്ങ് ഈമാസം 17ന് നടത്താന്‍ ആലോചിച്ച് വിശിഷ്ടാതിഥികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം അവധി നല്കിയ ദിനത്തിനു പകരം 17ന് കോടതി പ്രവര്‍ത്തി ദിനമാക്കിയതുകാരണം ശിലാസ്ഥാപനത്തിനെത്തുന്ന ഹൈക്കോടതി ജഡ്ജിമാരുടെ അസൗകര്യം പരിഗണിച്ച് വീണ്ടും മാറ്റുകയായിരുന്നു. ഇതുപ്രകാരം 24ന് ശിലാസ്ഥാപനം നടത്താനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കോടതി കെട്ടിടത്തിനായി ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പുതിയ കോടതി സമുച്ചയം പണിയുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിവിധ കോടതികള്‍ നേരത്തെ മഞ്ചേരി ഐ.ജി.ബി.ടി സ്റ്റാന്റിലേക്ക് മാറ്റിയിരുന്നു. ജില്ലാ കോടതി ഉള്‍പ്പടെ 11 കോടതികള്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും വാടക കെട്ടിടത്തിലും ഇടുങ്ങിയ മുറികളിലുമാണുള്ളത്. പുതിയ കോടതി സമുച്ചയം വരണമെന്നത് വര്‍ഷങ്ങളായി കോടതി ജീവനക്കാരുടെയും അഭിഭാഷകരുടെയും വളരെ നാളത്തെ ആഗ്രഹമായിരുന്നു. ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കെട്ടിട സമുച്ചയം വരുന്നതോടെ നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതിയും വനം കോടതിയും പുതിയ കോടതി കെട്ടിടത്തിലേക്കു മാറ്റാന്‍ കഴിയും. കൂടാതെ തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് മതിയായ സുരക്ഷിതത്വവും സ്ഥല സൗകര്യവുമുള്ള ഇടം കണ്ടെത്താനുമാകും. മലപ്പുറം റോഡിന് അഭിമുഖമായാണ് കെട്ടിടം നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."