മന്ത്രിമാരെ പ്രതീക്ഷിച്ച് ഇടുക്കി
തൊടുപുഴ: മന്ത്രിമാര്‍ക്കായി ഇടുക്കി കാത്തിരിക്കുന്നു. ഉടുമ്പന്‍ചോലയില്‍ നിന്നു വിജയിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം മണി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പീരുമേടില്‍ നിന്നു വിജയിച്ച ഇ.എസ് ബിജിമോളുടെ പേരും മന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഒരുപക്ഷെ ബിജിമോള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കാം. മുമ്പ് പീരുമേട്ടില്‍ നിന്നും വിജയിച്ച സി എ കുര്യന് ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
എല്‍.ഡി.എഫ് മന്ത്രി സഭയില്‍ ജില്ലയില്‍ നിന്ന് എത്ര മന്ത്രിമാരുണ്ടാകുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഉടുമ്പഞ്ചോല മണ്ഡലത്തില്‍നിന്ന് ബി.ഡി.ജെ.എസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ വെല്ലുവിളി മറികടന്ന് വിജയിച്ച എം.എം മണിയായിരിക്കും മന്ത്രി സ്ഥാനത്തേക്ക് ജില്ലയില്‍ നിന്ന് പരിഗണിക്കുന്ന ആദ്യത്തെയാള്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കുന്നതാണ് സി പി എം കീഴ്വഴക്കം.
പാര്‍ട്ടിക്കുവേണ്ടി നടത്തിയ നീണ്ട പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് എം.എല്‍.എ സ്ഥാനത്തേക്ക് മണിയെത്തുന്നത്. വിവാദ പ്രസംഗത്തിലൂടെ ജയിലഴിക്കുള്ളിയായെങ്കിലും പാര്‍ട്ടിയും പ്രവര്‍ത്തകരും എം.എം.മണിയില്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പീരുമേട് മണ്ഡലത്തില്‍ നിന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയിച്ച ഇ.എസ്.ബിജിമോള്‍ക്കും മന്ത്രിസ്ഥാനം കിട്ടുന്ന കാര്യം തള്ളിക്കളയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."