നിലമ്പൂര്‍ ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി
നിലമ്പൂര്‍: ഗവ.മാനവേദന് സ്കൂളില്‍ നടന്ന നിലമ്പൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 155 പോയന്റോടെ പാലോമാട് വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂളും, 149 പോയന്‍ുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്കൂളും ചാംപ്യന്മാരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 130 പോയന്റോടെ നിലമ്പൂര്‍ മാനവേദന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടും, 127 പോയന്റോടെ ചുങ്കത്തറ എം.ടി.എച്ച്.എസ്.എസ് മൂന്നും സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പുക്കോട്ടുംപാടം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ 139 പോയന്റ് നേടി രണ്ടാം സ്ഥാനവും, 136 പോയന്റോടെ നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ പറമ്പ ഗവ.യുപിസ്കൂള്‍ 51 പോയന്റോടെ ഒന്നാം സ്ഥാനവും, മൂത്തേടം സെന്റ് മേരീസ് 47 പോയന്റ് നേടി രണ്ടാം സ്ഥാനവും, 45 പോയന്‍ോടെ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് സ്കൂള്‍ 74 പോയന്റോടെ ഒന്നാം സ്ഥാനം നേടി. 72 പോയന്റോടെ കാരപ്പുറം സി.യു.പി.എസ് രണ്ടാം സ്ഥാനവും, 70 പോയന്റ് നേടി പുള്ളിയില്‍ ഗവ.യു.പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തില്‍ ചുങ്കത്തറ മാര്‍ത്തോമ സ്കൂള്‍ ഒന്നാം സ്ഥാനവും, നിലമ്പൂര്‍ മാനവേദന് രണ്ടാം സ്ഥാനവും, മമ്പാട് ആര്.സി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. യു.പി അറബിക് വിഭാഗത്തില്‍ കുറുമ്പലങ്ങോട് ഗവ.യുപി സ്കൂള്‍ ഒന്നാം സ്ഥാനവും, നെട്ടിക്കുളം എ.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും, എരഞ്ഞിമങ്ങാട് ഗവ.യു.പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം പൂക്കോട്ടുംപാടം ഗവ.എച്ച്.എസ്.എസ് നേടി. ചക്കാലക്കുത്ത് എം.എസ്.എന്‍.എസ്.എസ്. സ്കൂള്‍ രണ്ടാം സ്ഥാനവും, കരുളായി കെ.എം.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം സംസ്കൃതോത്സവത്തില്‍ പൂക്കോട്ടുംപാടം എ.യു.പി.സ്കൂള്‍ ഒന്നാം സ്ഥാനവും, ചേലോട് എസ്.എ.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും, കാരപ്പുറം സി.യു.പി.എസ് മൂന്നാം സ്ഥാനവും നേടി.
സമാപനം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പി.വി ഹംസ അധ്യക്ഷനായി. നിലമ്പൂര്‍ അയിഷ, നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മായീല്‍ മൂത്തേടം, സറീനാ മുഹമ്മദാലി, ഒ.ടി ജെയിംസ്, സജീന സക്കറിയ, എ.ഇ.ഒ പി. വിജയന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."