HOME
DETAILS
MAL
എടപ്പറ്റ പഞ്ചായത്ത്: ലീഗ് വൈസ്പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു
backup
December 10 2016 | 03:12 AM
മഞ്ചേരി: എടപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന മുസ്ലിംലീഗിലെ കെ. മുഹമ്മദ് റാഫി രാജി സമര്‍പ്പിച്ചു. ഇന്നലെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. സി.പി.എമ്മുമായുള്ള ഭരണ പങ്കാളിത്തം അവസാനിപ്പിക്കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വം നേരത്തെ പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് രാജി. സി.പി.എമ്മുമായുള്ള ഭരണ പങ്കാളിത്തം അവസാനിപ്പിച്ചെങ്കിലും കോണ്‍ഗ്രസുമായി ചേരാതെ പുറത്തു നില്‍ക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."